എൻ.എസ്.എസ്സിനെതിരെയും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ.

ദേവസ്വം ബില്ലിൽ സ്വന്തം കാര്യം കണ്ട് കഴിഞ്ഞപ്പോൾ, നായർ - ഈഴവ ഐക്യം സുകുമാരൻ നായർ തകർത്തു എന്ന് വെള്ളാപ്പള്ളി. ഈ ബില്ല് വരുന്നതിന്  മുൻപ്, ദേവസ്വം ജീവനക്കാരുടെ റിക്രൂട്ട്മെൻറിനു പുതിയ ബില്ല് വരുന്നുണ്ടെന്നും, ഒന്നിച്ച്  നിൽക്കണമെന്നും, ബില്ല് അവതരിപ്പിക്കുന്നതിന്  മുൻപ് സഹോദര സംഘടനകളുമായി ചർച്ച ചെയ്യണമെന്നും സുകുമാരൻ നായർ തന്നോട് ആവശ്യപ്പെട്ടിരുന്നു.

ആകെ 9 ശതമാനം മാത്രമുള്ള മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക്  18 ശതമാനം സംവരണം അനുവദിച്ച്  കൊണ്ട്  ബില്ല് നിയമമായി. അതിനു ശേഷം സുകുമാരൻ നായർക്ക് മിണ്ടാട്ടമില്ലെന്നും, വിളിച്ചാൽ ഫോണ്‍ എടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

നായർ - ഈഴവ ഐക്യത്തിനല്ല താൻ ശ്രമിക്കുന്നതെന്നും, മറിച്ചു നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഭൂരിപക്ഷ ഐക്യമാണ് തൻറെ ആഗ്രഹമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പിന്നാക്കക്കാർക്കു വഴി നടക്കാൻ വൈക്കം സത്യാഗ്രഹത്തിന്  നേതൃത്വം നൽകിയ മന്നത്ത് പത്മനാഭൻറെ സഹോദരസ്നേഹവും ചിന്തയും ഇന്നത്തെ എൻ.എസ്.എസ്.നേതൃത്വത്തിന് ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

 

BACK TO NEWS