LEGATUS

  

വയലാർ "മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം" എന്ന മുദ്രാവാക്യമുയർത്തി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരള രക്ഷാ മാർച്ചിന് വയലാറിൽ തുടക്കമായി.

പുന്നപ്ര - വയലാർ സമരനായകൻ പി.കെ. ചന്ദ്രാനന്ദൻ നൽകിയ ചെങ്കൊടി പിണറായി വിജയന് കൈമാറി സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവും പുന്നപ്ര - വയലാർ സമരനായകനുമായ വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായിരുന്നു.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ശാപവും ബാദ്ധ്യതയുമാണ് എന്ന് അദ്ദേഹം പറഞ്ഞു, പിണറായി വിജയനൊപ്പം സി.പി.എം.കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ.ബാലൻ, എം.വി.ഗോവിന്ദൻ, എളമരംകരീം, ബേബി ജോണ്‍ എന്നിവരും മാർച്ചിൽ ആദ്യാവസാനം പങ്കെടുക്കും.

140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന കേരളരക്ഷാമാർച്ച് , 126 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം, കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യ സെൽ രൂപവത്കരിക്കപ്പെട്ട കോഴിക്കോട്ട് മാർച്ച് 26-ന് സമാപിക്കും.

മാർച്ചിൻറെ എല്ലാ സ്വീകരണ സ്ഥലങ്ങളിലും സമൂഹത്തിൻറെ വിവിധ തുറകളിലെ പ്രമുഖരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.

BACK TO NEWS