ആലപ്പുഴ:ടി.പി.ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ.ക്ക് വിടണമെന്ന സർക്കാർ നിലപാട് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് സി.പി.എം. പോളിറ്റ് ബ്യുറോ അംഗം എസ്. രാമചന്ദ്രൻ പിള്ള.

ടി.പി.വധക്കേസ് സി .ബി.ഐ. അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ട് ടി.പി.ചന്ദ്രശേഖരൻറെ ഭാര്യ കെ.കെ.രമ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹമിരിക്കുവാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് എസ്. രാമചന്ദ്രൻ പിള്ള തൻറെ നിലപാട് വ്യക്തമാക്കിയത്.

അന്വേഷണ ഏജൻസിയുടെയും കോടതിയുടെയും അധികാരത്തിൻ മേലുള്ള ബാഹ്യ ഇടപെടൽ ആയിട്ടാണ്  സർക്കാരിൻറെ ഈ നീക്കത്തെ എസ്.ആർ.പി. വിലയിരുത്തിയത്. നിലവിൽ ഈ കേസന്വേഷിച്ച കേരളാ പോലീസിനോ അവർ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിധി പറഞ്ഞ കോടതിക്കോ ഇക്കാര്യത്തിൽ പരാതിയില്ല. പിന്നെ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ കേസ് സി.ബി.ഐ. അന്വേഷണമെന്ന് സർക്കാർ പറയുന്നത്.

കേരളാ പോലീസ് പിടിപ്പ്കെട്ടവരാണെന്നോ, അവർ ചിലരെ രക്ഷിച്ചുവെന്നോ സർക്കാരിന് അഭിപ്രായമുണ്ടോ? അതൊ നിഷ്പക്ഷമായ പോലീസ് അന്വേഷണത്തിൽ സർക്കാരിന് വിശ്വാസമില്ലെന്നാണോ സി.ബി.ഐ. സർക്കാരിൻറെ രാഷ്ട്രീയ ഉപകരണമാണെന്ന് സുപ്രീംകോടതി വരെ പറഞ്ഞിട്ടുണ്ട്. തങ്ങൾ പറയുന്നവരെ പിടിക്കാൻ സി.ബി.ഐ.യെ ഉപയോഗിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്ന്  സംശയിക്കേണ്ടിയിരിക്കുന്നുവെന്നും  എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.

 

 

BACK TO NEWS