തിരുവിതാംകൂർ: എസ്എൻ.ഡി.പി. രാഷ്ട്രീയത്തിലേക്ക് കടക്കണമെന്ന് തിരുവിതാംകൂർ ഈഴവ മഹാസംഗമത്തിൽ നേതാക്കളുടെ  ആഹ്വാനം.

സാമൂഹ്യനീതിക്കായി ഒരു രാഷ്ട്രീയപാർട്ടി വരുമെന്നും അതിലൂടെ തങ്ങൾക്കു ലഭിക്കുവാനുള്ള അവകാശങ്ങൾ നേടിയെടുക്കുമെന്നു ഭരിക്കുന്നവർ മനസ്സിലാക്കണമെന്നും സ്വാഗത പ്രസംഗത്തിൽ എസ്.എൻ. ഡി.പി. വൈസ്പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് പിന്നാലെ നടന്നിട്ട് കാര്യമില്ല. രണ്ടോ മൂന്നോ മാസം കൊണ്ട് ഒരു രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള ശക്തി എസ്.എൻ.ഡി.പിക്ക് ഉണ്ട്. ഈഴവ മഹാസംഗമത്തിൽ പങ്കെടുക്കുന്നവർ മാത്രം വോട്ടു ചെയ്താൽ മറിഞ്ഞു വീഴുന്ന സർക്കാരാണ് ഇവിടെയുള്ളത്. അതിനാൽ രാഷ്ട്രീയപാർട്ടികൾ കണ്ണ് തുറക്കണമെന്നും തുഷാർ വെള്ളാപ്പള്ളിയുടെ മുന്നറിയിപ്പ്.

ഈ അവഗണന സഹിച്ച്  ഇങ്ങനെ പോയാൽ പോരാ എന്ന് യോഗം പ്രസിഡൻറ് ഡോ.എം.എൻ. സോമൻ പറഞ്ഞു.

സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുവാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കുവാൻ എസ്.എൻ.ഡി.പി. മുൻകൈ എടുക്കണമെന്ന് ആശംസാപ്രസംഗത്തിൽ യോഗം നിയമോപദേഷ്ടാവ് എ.എൻ.രാജൻബാബു ആവശ്യപ്പെട്ടു.

ഈ അഭിപ്രായങ്ങളെ പിന്താങ്ങുന്ന വാക്കുകളായിരുന്നു തിരുവിതാംകൂർ ഈഴവ മഹാസംഗമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തിയ സ്വാമി സചിദാനന്ദയുടെത്.

 

 

BACK TO NEWS