ഷോർണൂർ: അഞ്ച് വർഷത്തെ അകൽച്ചയ്ക്കും തർക്കങ്ങൾക്കും വിരാമമിട്ട്കൊണ്ട് സി.പി.എം.- ജെ.വി.എസ്. സംയുക്ത കണ്‍വെൻഷൻ ഷൊർണൂരിൽ നടന്നു. സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ച എം.ആർ.മുരളിയെ സ്വീകരിക്കുവാൻ സി.പി.എം സംസ്ഥാന നേതാക്കളടക്കമുള്ള പാർട്ടി പ്രവർത്തകർ സന്നിഹിതരായിരുന്നു.

പാർട്ടി വിട്ട് പോയവരുടെ മനസ്സിൽ എവിടെയെങ്കിലും തൊഴിലാളി വർഗ ബോധമുണ്ടെങ്കിൽ, കമ്യുണിസ്റ്റ് അനുഭാവം ഉണ്ടെങ്കിൽ എന്ത് പ്രലോഭനം ഉണ്ടായാലും വർഗ ശത്രുക്കളുടെ അടുത്ത് പോകില്ലെന്ന് കണ്‍വെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് എ.കെ.ബാലൻ എം.എൽ.എ.പറഞ്ഞു. സി.പി.എമ്മുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പാർട്ടി എം.ആർ. മുരളി പിന്നീട് ജനകീയ വികസന സമിതി (ജെ.വി.എസ്) എന്ന പാർട്ടി രൂപീകരിച്ച് കോണ്‍ഗ്രസ്‌ പിന്തുണയോടെ ഷോർണൂർ നഗരസഭാ ചെയർമാനായി.

കോണ്‍ഗ്രസുമായുള്ള അധികാരക്കൈമാറ്റ തർക്കത്തെത്തുടർന്ന് 2012 - ൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കുകയും, നഗരസഭയിലെ ഇപ്പോഴത്തെ സി.പി.എം ഭരണത്തിന് പിന്തുണ നൽകി വരുകയുമാണ്.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് എം.ആർ .മുരളിയുമായി ചേർന്ന് പ്രവർത്തിക്കുവാൻ സി.പി.എം.തീരുമാനം എടുത്തത്.

BACK TO NEWS