LEGATUS

  കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ ആവശ്യപ്പെടാൻ കേരള കോണ്‍ഗ്രസ്‌(എം) ഉന്നതാധികാര സമിതി തീരുമാനിച്ചു. ഈ ആവശ്യം ന്യായമാണെന്നും അതിനുള്ള സംഘടനാശേഷിയും ജനപിന്തുണയും പാർട്ടിക്കുണ്ടെന്നും കെ.എം.മാണിപറഞ്ഞു, ജയസാദ്ധ്യതയുള്ള രണ്ടു സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ്‌(എം) ആവശ്യപ്പെടുന്നത്. ഒന്ന് നിലവിലെ സിറ്റിംഗ് സീറ്റായ കോട്ടയം, രണ്ടാമത്തെ സീറ്റായി ഇടുക്കിക്കാണ് മുൻഗണന നൽകുന്നത്.

സീറ്റുകൾ ഏതെല്ലാമാണെന്ന്. യു. ഡി.എഫ് യോഗത്തിൽ അറിയിക്കുമെന്നും ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷം അവസാനിച്ച ഉന്നതാധികാരസമിതി തീരുമാനങ്ങൾ വിശദീകരിച്ച് കെ. .എം.മാണി പറഞ്ഞു. പാർട്ടി വൈസ്ചെയർമാൻ പി.സി.ജോർജ്ജ് യോഗത്തിൽ പങ്കെടുത്തില്ല. അസുഖംമൂലം പങ്കെടുത്തില്ല എന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടെങ്കിലും, ജോർജ്ജ് വിട്ടുനിൽക്കുകയായിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ഒരു കാരണവശാലും ഇടുക്കി സീറ്റ് വിട്ടു നൽകില്ല എന്ന നിലപാടിലാണ് നിലവിലെ എം.പി. പി.ടി. തോമസും ഇടുക്കി ഡി.സി.സി.യും. എന്നാൽ കസ്തൂരി രംഗൻ റിപ്പോർട്ടിൽ പി.ടി .തോമസ് എടുത്ത നിലപാട് കർഷക വിരുദ്ധമാണെന്നും, അതിൽ ഇടുക്കിയിലെ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നുമാണ് കേരള കോണ്‍ഗ്രസ്‌(എം)ൻറെ നിലപാട്.

BACK TO NEWS