LEGATUS

  

സബ്സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിൻറെ വില 107 രൂപ കുറച്ചു. സബ്സിഡിനിരക്കിലുള്ള 12 സിലിണ്ടറിനു ശേഷം വാങ്ങുന്നവയുടെ വിലയിലാണ് 107 രൂപ കുറച്ചത്. ഡൽഹിയിൽ നിലവിൽ 1241 രൂപയുള്ള 14.2 കിലോ തൂക്കമുള്ള സിലിണ്ടറിൻറെ വില 1134 രൂപയാകും.

ജനുവരി 3-ന് 230 രൂപയുടെ വർദ്ധനയാണ് സബ്സിഡിയില്ലാത്ത എൽ.പി.ജി.ക്ക് വരുത്തിയത്. ഇത് വൻ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ധന വിലകൾ കുറഞ്ഞതിനെ തുടർന്നാണ് എൽ.പി.ജി.വിലകുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായത്. സംസ്ഥാനങ്ങളിൽ പ്രാദേശിക നികുതി കണക്കിലെടുക്കുമ്പോൾ വിലയിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

ഒരു സിലിണ്ടർ വിൽക്കുന്നതിലെ നഷ്ടം 762.50 രൂപയിൽ നിന്നും 656 രൂപയായി കുറഞ്ഞിട്ടുണ്ടെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. സബ്സിഡിയോടു കൂടിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. മുൻപ് ആറാക്കി നിജപ്പെടുത്തിയിരുന്നത് പ്രതിഷേധത്തെ തുടർന്ന് ഒൻപതായും, പിന്നീട് പന്ത്രണ്ടായും കൂട്ടുകയായിരുന്നു.

BACK TO NEWS