LEGATUS

PERSONALITIES

 

സി.കെ.ശശി - നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്

 

    ആലപ്പുഴ ജില്ലയിൽ ചേർത്തല താലുക്കിൽ തൈക്കാട്ടുശ്ശേരി, പാറയ്ക്കൽ നീലകണ്ഠൻ - ചമ്മനാട്ട് പാപ്പിയമ്മ ദമ്പതികളുടെ മകനായി 1954 സെപ്റ്റംബർ 1നു ജനനം. സി.കെ. തങ്കപ്പൻ, സി.കെ.മണി, ഭാനുമതി, രാജമ്മ, ശാന്തമ്മ എന്നിവർ സഹോദരങ്ങൾ.

 

    നന്നേ ചെറുപ്പത്തിൽ ചെറുകഥകൾ എഴുതിക്കൊണ്ടായിരുന്നു ശ്രീ സി.കെ.ശശി   യുടെ സാഹിത്യ രംഗത്തേക്കുള്ള പ്രവേശനം. അവയിൽ പലതും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. 19700-ൽ 'അഴിമുഖം' എന്ന നാടകത്തിലൂടെ അമച്വർ നാടക രംഗത്ത്  എഴുത്തുകാരൻ എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി.

 

    ചേർത്തല തൈക്കാട്ടുശ്ശേരി ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ്, ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും, അധികകാലം ആ ജോലിയിൽ തുടരുവാൻ ശ്രീ ശശിക്ക് കഴിഞ്ഞില്ല. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആ ജോലി ഉപേക്ഷിക്കുവാൻ പ്രേരകമായി.

 

    1974- ചേർത്തല സന്ധ്യ തിയറ്റേഴ്സിനു  വേണ്ടി എഴുതിയ 'ചമയം' ആയിരുന്നു പ്രഫഷണൽ നാടക രംഗത്തേക്കുള്ള ശ്രീ ശശിയുടെ ആദ്യ ചുവടുവെപ്പ്. തുടർന്ന് ജനം, കൊടുങ്കാറ്റൂതിയ ഗ്രാമം, ഹൈമവതി, കൊയ്ത്തുപാട്ട്, സമ്മേളനം, വസന്തം, ആദിത്യമംഗലം ആര്യവൈദ്യശാല, വർക്കിങ്ങ് വിമൻസ് ഹോസ്റ്റൽ, ഗംഗയുടെ കരയിൽ നിന്നൊരു സ്നേഹമന്ത്രം, ചെമ്പിലരയൻ, പഴശ്ശിരാജ തുടങ്ങി ആയിരക്കണക്കിന് വേദികളിൽ ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നൂറ്റിയൻപതിൽ അധികം പ്രഫഷണൽ നാടകങ്ങളുടെ രചയിതാവാണ് അദ്ദേഹം

 

    നോവലിസ്റ്റ് എന്ന നിലയിലും പ്രശസ്തനാണ് ശ്രീ സി.കെ.ശശി. മംഗളം, മനോരാജ്യം, കുങ്കുമം, കുമാരി, മലയാളപത്രം തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ച  ഇന്നലെ പുലർച്ചയ്ക്ക്, സഹധർമ്മിണി വിളിക്കുന്നു, കൊടുങ്കാറ്റൂതിയ താഴ്വര, അമ്മക്കിളിയുടെ താരാട്ട്, ഒരു കൊയ്ത്തുപാട്ടിൻറെ ഓർമ്മയ്ക്ക്, കുഞ്ഞാറ്റക്കിളികൾ, സിസ്റ്റർ സിൽവിയ മെമ്മോറിയൽ ഹൊസ്പിറ്റൽ, ജലകന്യക എന്നിവയാണ് പ്രധാന നോവലുകൾ.

 

    മലയാള സിനിമ - സീരിയൽ രംഗത്തും ശ്രീ സി.കെ.ശശി തൻറെ സാന്നിദ്ധ്യമറിയിച്ചു. കെ.കെ.റോഡ് എന്ന സിനിമയുടെ തിരക്കഥ അദ്ദേഹത്തിൻറെതാണ്. വിവിധ ചാനലുകൾക്കുവേണ്ടി സ്നേഹിത, സിന്ദൂരരേഖ, ഇഷ്ടം, കണ്ടതും കാണാത്തതും, കന്യാധനം, എന്നീ പരമ്പരകളുടെ രചനയും അദ്ദേഹതിൻറെതാണ്.

 

    കാറ്റാടി മരങ്ങൾ, ദേവദാസി എന്നിവയാണ് ശ്രീ സി.കെ.ശശി രചിച്ച റേഡിയോ നാടകങ്ങളിൽ ചിലത്.

 

    അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'മലയാളപത്ര'-ത്തിലെ സ്ഥിരം കോളമിസ്റ്റായ അദ്ദേഹം ഒരു ഗാനരചയിതാവെന്ന നിലയിലും ശ്രദ്ധേയനാണ്. നിരവധി നാടക ഗാനങ്ങൾക്കും,

   

    അന്തരിച്ച പ്രശസ്ത കാഥികനും ചിത്രകലാ അദ്ധ്യാപകനുമായിരുന്ന ശ്രീ കെ.ആർ.പ്രസാദിൻറെ മകൾ അനിതയാണ് ഭാര്യ.  (കോട്ടയം ഗിരിദീപം സ്കൂൾ അദ്ധ്യാപിക). രണ്ടു മക്കൾ. മകൾ രേവതി ഭർത്താവ് മിൽജു ചന്ദ്രശേഖരോടൊപ്പം ദുബായിയിൽ. മകൻ അനന്തപത്മനാഭൻ വിദ്യാർത്ഥിയാണ്. താമസം കോട്ടയം വടവാതൂർ ഗുഡ് എർത്ത് എസ്റ്റേറ്റ്സ്‌ വില്ലയിൽ.

 

സി കെ ശശി

രേവതി

കുമാരനല്ലൂർ

കോട്ടയം  

Ph 9744016859

BACK TO PERSONALITIES