രുചിക്കൂട്ട്

                                                  വാഴച്ചുണ്ട്   കട്ട്ലറ്റ്

 

 

 

ആവശ്യമുള്ള  സാധനങ്ങൾ 

 

1.     വാഴച്ചുണ്ട്                     -   1 എണ്ണം

 

2.     ഉരുളക്കിഴങ്ങ്                 -   2 എണ്ണം  അരിഞ്ഞത്  1  കപ്പ്

 

3.     സവോള                          -   ചെറുതായി  അരിഞ്ഞത്   1 കപ്പ്

 

4.     പച്ചമുളക്                       -   3 എണ്ണം   അരിഞ്ഞത്

 

5.     റസ്ക് പൊടി                  -  6  എണ്ണം  പൊടിച്ചത്

 

6.     മുട്ട                                   -  2  മുട്ടയുടെ  വെള്ള

 

7.     വെളിച്ചെണ്ണ                     -    ആവശ്യത്തിന്

 

8.     ഉപ്പ്                                  -           ‘’

 

9.     വെള്ളം                            -          ‘’

 

10. കറിവേപ്പില                    -          ‘’

 

11. മഞ്ഞൾപ്പൊടി                 -          ‘’

 

തയ്യാറാക്കുന്ന  വിധം

 

    വാഴച്ചുണ്ട്   ചെറുതായി  അരിഞ്ഞത്   ഒരു  കപ്പ്‌  എടുക്കുക പിന്നീട്  ഒരു  സ്പൂÉ   വെളിച്ചെണ്ണ, ഉപ്പ് വെള്ളം  എന്നിവ  ചേർത്ത്  വേവിച്ച്  മാറ്റി വയ്ക്കുക.

 

     ഉരുളക്കിഴങ്ങ്  വെള്ളം  ചേർത്ത്  വേവിച്ച്  നന്നായി  ഉടച്ച് മാറ്റി വയ്ക്കുക.

 

    പാത്രം  അടുപ്പിൽ വച്ച്  അരകപ്പ്  വെളിച്ചെണ്ണ  ഒഴിച്ച് ചെറുതായി  അരിഞ്ഞ  സവോള  വഴറ്റിയെടുക്കുക വഴന്നു  വരുമ്പോൾ  അരിഞ്ഞു വച്ചിരിക്കുന്ന  പച്ചമുളക് ആവശ്യത്തിന്  ഉപ്പ്  എന്നിവ  ചേർക്കുക മഞ്ഞൾപ്പൊടി  ഇട്ടാൽ  പെട്ടെന്ന്  വഴന്നു  കിട്ടും.

 

    ഇതിലേക്ക്  വേവിച്ചുടച്ച  ഉരുളക്കിഴങ്ങ്  ചേർത്ത്  വീണ്ടും  വഴറ്റുകഇവ നന്നായി  വഴന്നു  കഴിയുമ്പോൾ  അടുപ്പിൽ നിന്നും  വാങ്ങി വയ്ക്കുകഇത്  നന്നായി  ഇളക്കി  കട്ട്ലറ്റിൻറെ  രൂപത്തിൽ  പരത്തിയെടുക്കുക.

 

    ഇതിൻറെ  എല്ലാ  വശങ്ങളും  മുട്ടയുടെ  വെള്ളയിൽ  മുക്കിയെടുക്കുക പിന്നീട്  റസ്ക് പൊടിയിലും  മുക്കിയെടുത്ത്  തിളച്ച   എണ്ണയിൽ  വറുത്തു  കോരിയെടുക്കുക വഴച്ചുണ്ട്  കട്ട്ലറ്റ്  തയ്യാർ.

 

 

BACK TO TASTE