രുചിക്കൂട്ട്

  പപ്പായ  കട്ട്ലറ്റ്  

 

ആവശ്യമുള്ള  സാധനങ്ങൾ

 

പച്ച പപ്പായ                                                 -  1

പച്ചമുളക്  അരിഞ്ഞത്                                -  2 സ്പൂണ്‍

സവോള ചെറുതായി    അരിഞ്ഞത്            - 1 കപ്പ്

ഉരുളക്കിഴങ്ങ്                                               - 3 എണ്ണം

മുട്ടയുടെ  വെള്ള                                           - 2  മുട്ടയുടെത്

റൊട്ടിപ്പൊടി                                                  -     ആവശ്യത്തിന്

ഉപ്പ്                                                                 -        ,,

കറിവേപ്പില                                                  -        ,,

വെളിച്ചെണ്ണ                                                   -        ,,

പാകം ചെയ്യുന്ന  വിധം :

ആദ്യമായി   പച്ച പപ്പായ  തൊലി  കളഞ്ഞ്  ചെറുതായി  അരിഞ്ഞ്  വേവിച്ചെടുക്കുക പിന്നീട്  ഉരുളക്കിഴങ്ങും  വേവിച്ച്  ഉടച്ചെടുക്കുക .

തുടർന്ന്  ചെറുതായി  അരിഞ്ഞ  സവോള  ഒരു  പാത്രത്തിൽ  നന്നായി  വഴറ്റുക അതിലേക്ക്  അരിഞ്ഞ്  വച്ച  പച്ചമുളക്  ചേർത്തിളക്കുക നന്നായി  വഴങ്ങി  വരുമ്പോൾ  അതിലേക്ക്  അല്പം  കറിവേപ്പില  ചേർക്കുക.

പിന്നീട് വേവിച്ചു വെച്ച പപ്പായ ഇതിലേയ്ക്ക് ഇട്ട്  വഴറ്റുക. വെള്ളം വറ്റിക്കഴിയുമ്പോൾ  വേവിച്ചുടച്ച  ഉരുളക്കിഴങ്ങ്  ചേർത്ത്  വീണ്ടും  വഴറ്റുക ഇവ നന്നായി  വഴന്നു  കഴിയുമ്പോൾ  അടുപ്പിൽ നിന്നും  വാങ്ങി വയ്ക്കുക. ഇനിയിത്  നന്നായി  ഇളക്കി  കട്ട്ലറ്റിൻറെ  രൂപത്തിൽ  പരത്തിയെടുക്കുക

ഇത് മുട്ടയുടെ  വെള്ളയിൽ  മുക്കിയതിന്  ശേഷം റൊട്ടിപ്പൊടിയിലും  മുക്കിയെടുക്കുക തുടർന്ന്     തിളച്ച  വെളിച്ചെണ്ണയിൽ       ഇട്ട്  വറുത്ത് കോരുക . ചൂടോടെ  ഉപയോഗിക്കാം.

BACK TO TASTE