രുചിക്കൂട്ട്

  ചീര അട  

 

 

 

 

ആവശ്യമുള്ള  സാധനങ്ങൾ

 

1.  ചുവന്ന  ചീര         -  ചെറുതായി  അരിഞ്ഞത്  1 കപ്പ്

 

2.  സവോള                  -  2  എണ്ണം  ചെറുതായി  അരിഞ്ഞത് 

 

3.  പച്ചമുളക്               -  3  എണ്ണം  ചെറുതായി  അരിഞ്ഞത് 

 

4.  ഗോതമ്പ് പൊടി     -  1/2  കപ്പ്

 

5.  ഉപ്പ്                           -  ആവശ്യത്തിന്

 

6.  വെളിച്ചെണ്ണ            -         ,,

 

7.  വെള്ളം                    -         ,,

 

തയ്യാറാക്കുന്ന  വിധം

 

    ഒരു  പാത്രത്തിൽ  ചെറുതായി  അരിഞ്ഞെടുത്ത  സവോള  വഴറ്റുകഅല്പം  ഉപ്പും  പിന്നീട്  അരിഞ്ഞു  വച്ചിരിക്കുന്ന  പച്ചമുളകും  ചേർക്കുക അതിലേക്ക്  ചെറുതായി  അരിഞ്ഞ  ചീര  ചേർത്ത് നന്നായി  ഇളക്കുകഅല്പം  വെള്ളം  ചേർത്ത്  വീണ്ടും  ഇളക്കുക വെള്ളം  വറ്റിക്കഴിയുമ്പോൾ   വാങ്ങി  വയ്ക്കുക.

 

    പിന്നീട്  അരക്കപ്പ്  ഗോതമ്പുപൊടിയിൽ  അല്പം  ഉപ്പ്  ഒഴിച്ച്, അതിലേക്ക്  വാങ്ങി  വച്ച  മിശ്രിതവും  ചേർത്ത്  നന്നായി  കുഴയ്ക്കുക വെള്ളം  ആവശ്യത്തിന്  ചേർക്കാം.

 

    ഇനി  ദോശക്കല്ല്  അടുപ്പിൽ  വച്ച്  ചൂടാകുമ്പോൾ  അല്പം എണ്ണ തേയ്ക്കുക അതിലേക്ക്  കുഴച്ച വച്ച  മിശ്രിതം  ഉരുട്ടിയെടുത്ത്‌  അടയുടെ  രൂപത്തിൽ  പരത്തിയെടുക്കുക വെള്ളം തൊട്ട്   പരത്തിയാൽ  നന്നായിരിക്കുംഒരു  വശം  ചെറുതായി  ചൂടാകുമ്പോൾ  മറിച്ചിടുക ഇങ്ങനെ  രണ്ടു  വശവും  മൂപ്പിച്ചെടുക്കുകചീര  അട  തയ്യാർ.

 

ചീരഅടയുടെ  ഒപ്പം  ഉപയോഗിക്കാവുന്ന  രണ്ടു തരം  തൊടുകറികൾ

 

    1.  ചെറുതായി  അരിഞ്ഞ  തക്കാളി ചെറുതായി  അരിഞ്ഞ  പച്ചമുളക്അല്പം  ഉപ്പ്, കറിവേപ്പില  എന്നിവയിലേക്ക്  ഉടച്ച  തൈര്  ചേർത്തിളക്കുക.

 

    2.  ഒരു കാരറ്റ്,  ഒരു  സവോള  എന്നിവ  കനം  കുറച്ചു  നീളത്തിൽ  അരിയുക രണ്ടു  പച്ചമുളക്  നീളത്തിൽ  രണ്ടാക്കുകഇവ മൂന്നും  നന്നായി  ഇളക്കി എടുക്കുക. ഇതിലേക്ക്  അല്പം  ഉപ്പും  ഒരു ടേബിൾ  സ്പൂ  വിനാഗിരിയും  ചേർത്ത്  നന്നായി  യോജിപ്പിച്ചെടുക്കുക.

 

 

 

 

BACK TO TASTE