വേഗം

 

                                            നേട്ടങ്ങൾക്ക്‌ പിന്നാലെ പായുന്നവർ

 

 

   

    സാധാരണക്കാരായ രണ്ട് ചെറുപ്പക്കാർ പണമുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുകയും, അത് വളഞ്ഞ വഴിയിലൂടെ ആകുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് നവാഗതനായ കെ.ജി. അനിൽ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'വേഗം' എന്ന സിനിമയുടെ ഇതിവൃത്തം.

 

    മട്ടാഞ്ചേരിയിലെ ഗുജറാത്തി കോളനിയിലെ താമസക്കാരാണ് സിദ്ധുവും (വിനീത് കുമാർ) ദാവീദും (ഗ്രിഗറി). ഇരുവരും സുഹൃത്തുക്കൾ. ദാവീദ് ശാന്തസ്വഭാവിയും കഠിനാധ്വാനിയുമാണ്. വീട്ടുപകരങ്ങളും മറ്റും വീടുകളിൽ എത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ്‌  ദാവീദ്. സിദ്ധു നഗരത്തിലെ ഒരു പിസ്താ ഷോപ്പിലെ ഡെലിവറി ജീവനക്കാരനാണ്. സ്വപ്ന മേനോൻ (സംസ്കൃതി ഷേണായി) എന്ന പെകുട്ടിയുമായി പ്രണയത്തിലുമാണ് സിദ്ധു.

 

    തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന സിദ്ധുവും ദാവീദും നിരാശരായിരുന്നു. എങ്ങിനെ പണമുണ്ടാക്കാം എന്ന ആലോചനയാണ്  അവർ ഇരുവരെയും നഗരത്തിലെ അധോലോക നേതാവായ മുരുകൻറെ അടുത്തെത്തിച്ചത്. അതോടെ ആവരുടെ ജീവിതം മാറി മറിയുകയായിരുന്നു. പണത്തിനായി എന്തും ചെയ്യാൻ തയ്യാറായിരുന്നു ഇരുവരും. തങ്ങളുടെ പ്രവൃത്തികൾ മറ്റുള്ളവരിൽ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും അവർ അറിഞ്ഞതേയില്ല. ഗൾഫിൽ നിന്നും തിരിച്ചെത്തി ശാന്തമായ ജീവിതം നയിച്ചിരുന്ന ബെന്നിയുടെ (പ്രതാപ് പോത്തൻ) ജീവിതമാണ്  അവർ മൂലം വഴിത്തിരിവിലാകുന്നത്

 

    വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് 'വേഗം' എന്ന ചിത്രത്തിൻറെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. എഫ്.എക്സ്.ഫോർ മൂവി മേക്കേഴ്സ്  നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചത് മനോജ്‌  കുമാർ ഖട്ടായി ആണ്. അനു എലിസബത്ത് ജോസ്, പ്രകാശ്‌ മാരാർ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് ഗോവിന്ദ് മേനോൻ

 

    ഷമ്മി തിലകൻ, പി. ബാലചന്ദ്രൻ, സുനിൽ സുഗത, ഷാനി, ജോജോ, വി. കെ. ബൈജു, ആശാ അരവിന്ദ്, നിഷാ സാരംഗ്  എന്നിവരാണ്  മറ്റ് താരങ്ങൾ.

 

 

 

 

 

 

 

 

 

BACK TO MALAYALA CINEMA