നാക്കുപെൻറ

 

                          ഞാൻ നിന്നെ സ്നേഹിക്കുന്നു എനിക്ക് നിന്നെ വേണം

 

 

 

          

    പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻറെ പേരാണ് നാക്കു പെൻറ നാക്കു താക്ക. ഇതൊരു ആഫ്രിക്കൻ വാക്കാണ്. ഇതിനർത്ഥം I love you I want you. ആഫ്രിക്കയിലെ നെയ്റോബിയിൽ ചിത്രീകരിക്കുന്ന സിനിമയുടെ സംവിധായകൻ വയലാർ മാധവൻകുട്ടിയാണ്.

 

    അമേരിക്ക സ്വപ്നം കണ്ട് ജീവിക്കുന്ന ഒരു നാട്ടിൻപുറത്തുകാരിയാണ് ശുഭ (ഭാമ). അവളുടെ വികാര വിചാരങ്ങളിലെല്ലാം നിറഞ്ഞ് നിന്നത് അമേരിക്കയാണ്. അമേരിക്കയിൽ ജീവിക്കുക- അതിന് അമേരിക്കയിൽ ജോലിയുള്ള ഒരാളെ വിവാഹം കഴിയ്ക്കുക. അവൾ ആഗ്രഹിച്ചത് പോലെയായിരുന്നു അമേരിക്കയിൽ ജോലിയുള്ള എഞ്ചിനീയർ വിനയ് യുടെ (ഇന്ദ്രജിത്ത് ) വിവാഹാലോചന.

 

    വിവാഹശേഷം ശുഭ ഭർത്താവിനൊപ്പം പറന്നു - തൻറെ സ്വപ്നഭൂമിയായ അമേരിക്കയിലേക്ക്. പക്ഷെ ചെന്നെത്തിയത് ആഫ്രിക്കയിലായിരുന്നു. ഒരു നിമിഷം കൊണ്ട് അവളുടെ സ്വപ്നങ്ങളെല്ലാം  കത്തിച്ചാമ്പലായതുപോലെ. താൻ ആഗ്രഹിച്ച അമേരിക്കയെവിടെ, എത്തിച്ചേർന്ന ആഫ്രിക്കയെങ്ങിനെ. അന്തരം ഉൾക്കൊള്ളാൻ ശുഭയ്ക്ക് കഴിയുമോ എന്നതിൻറെ ഉത്തരമാണ് ഏറെ രസകരമായി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 

    ഇതിനിടയിലാണ് ഇൻറർപോൾ അന്വേഷിക്കുന്ന അന്താരാഷ്ട്ര കുറ്റവാളി ആൻറൺ കുലസിംഹം (മുരളി ഗോപി) എന്ന ശ്രീലങ്കക്കാരൻ വിനയ് യുടെയും ശുഭയുടെയും കുടുംബജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന് ചിത്രം കൂടുതൽ സംഘർഷഭരിതമാകുന്നു.

 

    വിനയ് യുടെ മാനേജർ ബി. കെ. അയ്യർ എന്ന കഥാപാത്രമായി ശങ്കർ എത്തുന്നതിനൊപ്പം സുധീർ കരമന, സുനിൽ സുഗത, ശശി കലിംഗ, പ്രദീപ് കോട്ടയം, അനുശ്രീ, ബിന്ദു മുരളി, സേതുലക്ഷ്മി, മുൻഷി വേണു എന്നിവരും അഭിനയിക്കുന്നു.

 

    ജയമോഹൻറെതാണ് തിരക്കഥകഥ. ഛായാഗ്രഹണം കൃഷ്. ജെ. കൈമൾ. വയലാർ മാധവൻകുട്ടി, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് ഗോപി സുന്ദർ. വിതരണം ഗോകുലം മൂവീസ്.

 

  

 

 

 

BACK TO MALAYALAM CINEMA