ആംഗ്രിബേബീസ്

 

                             പ്രണയ സങ്കല്പങ്ങളും ജീവിതയാഥാർത്ഥ്യങ്ങളും

 

 

 

          

   

    പരസ്പരം മതിമറന്ന് പ്രണയിച്ചിരുന്ന രണ്ട് പേർ വിവാഹിതരായിക്കഴിയുമ്പോൾ, തങ്ങൾ സങ്കല്പിച്ചതിനും  അപ്പുറത്തുള്ള ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ്  ആംഗ്രി ബേബീസ് എന്ന ചിത്രത്തിലൂടെ സജി സുരേന്ദ്രൻ അവതരിപ്പിക്കുന്നത്.

 

    ഇടത്തരം കുടുംബാംഗമായ ജീവൻ (അനൂപ് മേനോൻ) ഒരു ഫോട്ടോഗ്രാഫറാണ്. ഒരു പുരാതന തറവാട്ടിലെ സാറ (ഭാവന) എന്ന പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാണ്. തങ്ങളുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച് ഒരു . . എസ്സുകാരനുമായി സാറയുടെ വിവാഹം അവളുടെ വീട്ടുകാർ നിശ്ചയിക്കുകയാണ്. പക്ഷെ ജീവനും സാറയ്ക്കും പരസ്പരം പിരിയുവാൻ കഴിയുമായിരുന്നില്ല. പ്രണയത്തിൻറെ ആവേശത്തിമിർപ്പിൽ വിവാഹത്തിൻറെ തലേന്ന് ജീവൻറെ ഒപ്പം സാറ ഒളിച്ചോടുകയാണ്.

   

    അവർ എത്തിച്ചേരുന്നത് മുംബൈ എന്ന മഹാനഗരത്തിലാണ്. രണ്ട് പശ്ചാത്തലങ്ങളിൽ ജീവിച്ചുവന്ന സാറയ്ക്കും ജീവനും മുംബൈയിലെ ആദ്യ ദിനങ്ങൾ മധുവിധുവിൻറെതായിരുന്നു ലഹരി കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ ജീവിത യാഥാർത്ഥ്യങ്ങളെ നേരിടേണ്ടി വരുകയാണ് അവർക്ക്. വെറും ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറായ ജീവൻറെ വരുമാനം കൊണ്ട് മുംബൈ പോലെ ഒരു നഗരത്തിൽ ജീവിതം കെട്ടിപ്പടുക്കുവാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായി. കേറ്ററിംഗിൽ താല്പര്യമുണ്ടായിരുന്ന സാറ മുംബൈ നഗരത്തിൽ ഒരു കോഫി ഷോപ്പ് തുടങ്ങുകയാണ്.

 

    പ്രണയിച്ച് നടന്നിരുന്ന കാലത്ത് തങ്ങൾ കണ്ട സ്വപ്നങ്ങളും സങ്കല്പങ്ങളും തെറ്റായിരുന്നു എന്ന് പരസ്പരം മനസ്സിലാക്കുന്നിടത്ത് ജീവനും സാറയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നു. പിന്നീട് ഇരുവരും വാശിയുള്ള കുട്ടികളെപ്പോലെ പോരാടുമ്പോഴുണ്ടാകുന്ന സംഭവങ്ങളുടെ നർമ്മത്തിൽ പൊതിഞ്ഞ ആവിഷ്ക്കാരമാണ് ആംഗ്രി ബേബീസ്.

 

    ഡി മാക് ക്രിയേഷൻസിൻറെ ബാനറിൽ ദർശൻ രവി നിർമ്മിക്കുന്ന ചിത്രത്തിൻറെ കഥ അനൂപ് മേനോൻറെതാണ്. തിരക്കഥ - സംഭാഷണം കൃഷ്ണ പൂജപ്പുര. ഛായാഗ്രഹണം അനിൽ നായർ. വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ബിജി ാൽ.

 

    നിഷാന്ത് സാഗർ, ഷാജു, അരുൺ, ജോജോ, പി.ബാലചന്ദ്രൻ, നോബി, അനുശ്രീ നായർ, മുക്ത, പാർവതി നായർ, രേഷ്മ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിതരണം എൽ.ജെ .ഫിലിംസ്  റിലീസ്

 

  

 

 

 

BACK TO MALAYALAM CINEMA